ADVERTISEMENT

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് നടി കൃഷ്ണ പ്രഭ സോഷ്യൽ മീഡിയയിൽ കുറിച്ചത് ചർച്ചയായിരുന്നു. നാട്ടിൽ നടക്കുന്ന ഒരു വിഷയങ്ങളിലും വാ തുറക്കാത്ത സാംസ്കാരിക നായകർ ജീവനോട് ഉണ്ടെന്ന് അറിയിച്ചതിന് നന്ദിയുണ്ടേ എന്നാണ് നിലമ്പൂർ എന്ന ഹാഷ്ടാഗിനൊപ്പം താരം ഫെയ്സ് ബുക്കിൽ കുറിച്ചത്. പിന്നാലെ ഇതിനു താഴെ കടുത്ത ഹേറ്റ് കമന്റുകളാണ് താരം നേടിട്ടത്. എന്നാൽ ഈ സൈബർ ആക്രമണത്തിന് കൃഷ്ണ പ്രഭ കമന്റിലൂടെ നൽകിയ മറുപടിയാണ് വൈറലാകുന്നത്.

‘കുറെ മുഖമില്ലാത്ത ഫേക്ക് ഐഡിയിൽ നിന്ന് കോപ്പി പേസ്റ്റായി വരുന്ന ഒരു കമന്റിനുള്ള മറുപടി പറഞ്ഞില്ലെങ്കിൽ ശരിയാവില്ല.. ‘സഹപ്രവർത്തക പീഡനത്തിന് ഇരയായപ്പോൾ ചേച്ചി വാ തുറന്നിരുന്നോ!’

ADVERTISEMENT

ഉത്തരം വാ തുറന്നിരുന്നു...ഇന്നും അവൾക്ക് ഒപ്പം തന്നെയാണ്. എന്റെ വളരെ അടുത്ത സുഹൃത്തും കൂടിയാണ് അവൾ.. ഇനി സോഷ്യൽ മീഡിയയിൽ പിന്തുണ അറിയിച്ച് പോസ്റ്റ് ചെയ്തിരുന്നോ എന്നാണ് ചോദ്യമെങ്കിൽ...സ്ക്രോൾ ചെയ്തു 2017-ലേക്ക് പോവുക...ഇപ്പോഴും അവിടെ തന്നെ പോസ്റ്റുകളുണ്ട്!! അതുകൊണ്ട് വേറെ ഐറ്റം ഇറക്കുക...ഒരേ ക്യാപ്സ്യൂൾ കണ്ട് മടുത്തു!

ഈ പോസ്റ്റ് ചില സോ കോൾഡ് സാംസ്കാരിക നായകർക്ക് എതിരെ ഉള്ളതാണെങ്കിലും കൊണ്ടത് മറ്റു ചിലർക്കാണ്’.– കൃഷ്ണ പ്രഭ കുറിച്ചതിങ്ങനെ.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT