ഒരുകാലത്ത് മലയാളികളുടെ പ്രിയനായികയായിരുന്നു നടി മാധവി. ആകാശദൂത്, ഒരു വടക്കൻ വീരഗാഥ തുടങ്ങിയ ചിത്രങ്ങളിലൂടെ വലിയ പ്രേക്ഷക പ്രീതി സ്വന്തമാക്കിയ താരം വിവാഹത്തോടെയാണ് സിനിമവിട്ടത്. അടുത്തകാലത്ത് സോഷ്യൽ മീഡിയയിലൂടെ മാധവിയുടെ ചില പുതിയ ചിത്രങ്ങൾ ആരാധകർക്കിടയിൽ വൈറലായിരുന്നു. ഇപ്പോഴിതാ, ഭർത്താവ് റാൽഫിനും മക്കൾക്കുമൊപ്പം ഇറ്റലിയിലേക്ക് നടത്തിയ യാത്രയിൽ നിന്നുള്ള ഏതാനും ചിത്രങ്ങൾ പങ്കിട്ടിരിക്കുകയാണ് മാധവി ഇപ്പോൾ.
മാധവിയ്ക്കും ബിസിനസ്സുകാരനായ റാൽഫ് ശർമ്മയ്ക്കും മൂന്നു മക്കളാണ്. ഈവ്ലിൻ,ടിഫാനി,പ്രിസില. മാധവി കുടുംബസമേതം അമേരിക്കയിലാണ് താമസം. കനക വിജയലക്ഷ്മി എന്നാണ് മാധവിയുടെ യഥാർത്ഥ പേര്. ആന്ധ്രപ്രദേശ് സ്വദേശിനിയായ മാധവി ദക്ഷിണേന്ത്യൻ ഭാഷകളിലെല്ലാം അഭിനയിച്ചു.
സിനിമയിൽ സജീവമല്ലെങ്കിലും ഇടയ്ക്ക് സമൂഹമാധ്യമങ്ങളിലൂടെ മക്കളുടെ ചിത്രങ്ങളും വിശേഷങ്ങളും നേട്ടങ്ങളുമൊക്കെ മാധവി ആരാധകരുമായി പങ്കിടാറുണ്ട്.