മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ചിത്രം പങ്കുവച്ച് സുഹൃത്ത് നാസിർ മുഹമ്മദ്. മൊബൈലിൽ നോക്കിയിരിക്കുന്ന മമ്മൂട്ടിയാണ് ചിത്രത്തിൽ. സോഷ്യൽ മീഡിയയിൽ നിമിഷങ്ങൾക്കകമാണ് ചിത്രം വൈറലായത്. ‘നത്തിങ് സീരിയസ്, ഇറ്റ്സ് ജസ്റ്റ് എ ചാറ്റ് ടൈം’ എന്നാണ് ചിത്രത്തിനൊപ്പം നാസിർ കുറിച്ചത്. നിർമാതാവും മമ്മൂട്ടിയുടെ മേക്കപ്പ്മാനുമായ ജോർജും ഈ ചിത്രം പങ്കുവച്ചിട്ടുണ്ട്.
താരത്തിന്റെ പുതിയ ചിത്രമാണോ ഇതെന്നാണ് ആരാധകർ ചോദിക്കുന്നത്. ആരോഗ്യപരമായ കാരണങ്ങളാൽ സിനിമയിൽ നിന്നു ഇടവേള എടുത്തിരിക്കുകയാണ് മമ്മൂട്ടി. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ‘പേട്രിയോറ്റ്’ ആണ് താരത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്ന സിനിമ.