സിനിമ സെറ്റില്‍ മോശം സമീപനം ഉണ്ടായാല്‍ സംവിധായകനെയോ നിര്‍മ്മാതാവിനെയോ കാര്യം അറിയിക്കണമെന്നും അതിന്റെ പേരില്‍ അവസരങ്ങള്‍ നഷ്ടപ്പെടില്ലെന്നും നടി പ്രിയങ്ക.
‘സിനിമ സെറ്റില്‍ മോശം അനുഭവം ഉണ്ടായാല്‍ സംവിധായകനോടോ നിര്‍മാതാവിനോടോ, ‘ചെറിയൊരു പ്രശ്നമുണ്ട്. ഒന്നു ശ്രദ്ധിക്കണം’ എന്നു പറയണം. അത് അവരിലേക്കെത്തണം. അതവരു നോക്കിക്കോളും. അതുകൊണ്ട് അവസരം നഷ്ടപ്പെടുകയൊന്നുമില്ല. ഒന്നു രണ്ടു പടങ്ങളില്‍ അങ്ങനെയൊരു സാഹചര്യം വന്നപ്പോള്‍ ഞാന്‍ ഇറങ്ങിപ്പോന്നു. എനിക്കാ സിനിമ വേണ്ട. വേറെ എത്ര സിനിമയുണ്ട്. എന്തിനാ അതില്‍ കടിച്ചുതൂങ്ങി നില്‍ക്കുന്നേ. എന്നെപ്പോലെ ഒരാള്‍ക്ക് ഒരു യൂട്യൂബ് ചാനല്‍ തുടങ്ങിയാല്‍ അതു മതി ജീവിക്കാന്‍.
കുറച്ച് നാള്‍ മുന്നേ എന്നെ ഒരാള്‍ വിളിച്ചിട്ട്, ‘ചേച്ചി എനിക്ക് കഥ പറയാനുണ്ട്, നല്ല കഥയാണ്’ എന്നൊക്കെ പറഞ്ഞു. ‘ഹോട്ടലിലോ കോഫി ഷോപ്പിലോ വരൂ, അവിടെ ഇരുന്ന് കഥ കേള്‍ക്കാം’ എന്നു ഞാൻ പറഞ്ഞു. റൂമിലേക്ക് വന്നാല്‍ മതി എന്നാണ് അയാൾ പറഞ്ഞത്. ഞാന്‍ അവനോട് പറഞ്ഞത്, ‘സോറി മോനേ. റൂമിലിരുന്ന് കഥ കേള്‍ക്കേണ്ട പ്രായമല്ല എനിക്ക്, ഈ സിനിമ ചെയ്യാന്‍ താല്‍പ്പര്യമില്ല. റൂമിലിരുന്ന് കഥ കേള്‍ക്കുന്ന ആരെയെങ്കിലും വിളിച്ചോ എന്നാണ്’. – പ്രിയങ്ക പറയുന്നു.