തന്റെ മനോഹരമായ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി നടി പ്രയാഗ മാർട്ടിൻ. ഒരു കൊച്ചു കുട്ടിയെപ്പോലെ കടല്‍ത്തീരത്ത് ആസ്വദിച്ചും ചിരിച്ചും ഒരു നായ്ക്കുട്ടിക്കൊപ്പം സമയം ചെലവഴിക്കുന്ന തന്റെ ചിത്രങ്ങളാണ് താരം പങ്കിട്ടിരിക്കുന്നത്. ‘ഈ ആഴ്ചയിലെ എപ്പിസോഡിൽ... കാഴ്ചകൾ, പുഞ്ചിരികൾ,തണുത്ത വെള്ളം, നായ്ക്കൾ, തിരമാലകൾ, സൂര്യപ്രകാശം, ക്ലെന്‍സ്, തെറാപറ്റിക്...’ എന്നാണ് ചിത്രങ്ങൾക്കൊപ്പം താരം കുറിച്ചിരിക്കുന്നത്.
ചിത്രങ്ങൾ ഇതിനോടകം വൈറലാണ്. ഇടയ്ക്ക് തന്റെ മേക്കോവർ ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുക പതിവാണ്.