Saturday 01 April 2023 12:27 PM IST : By സ്വന്തം ലേഖകൻ

ലോകോത്തര സാംസ്കാരിക കേന്ദ്രം മുംബൈയുടെ മണ്ണിൽ: കലയുടെ കളിത്തൊട്ടിലാകാൻ നിതാ മുകേഷ് അംബാനി കൾച്ചറൽ സെന്റർ

nita-ambani

ഇന്ത്യയിലെ ഏറ്റവും ആധുനികവും ലോകോത്തരവുമായ സാംസ്‌കാരിക കേന്ദ്രം ഇനി മുംബൈക്ക് സ്വന്തം. നിത മുകേഷ് അംബാനി കൾച്ചറൽ സെന്റർ മുംബൈയുടെ മണ്ണിൽ തുറന്നു. സംഗീതം, നാടകം, ഫൈൻ ആർട്‌സ്, കരകൗശലവസ്തുക്കൾ എന്നിവയെ സമന്വയിപ്പിക്കുന്ന ലോകോത്തര ഹബ്ബിനാണ്  മുംബൈയുടെ മണ്ണിൽ തുടക്കം കുറിച്ചിരിക്കുന്നത്. വിവിധങ്ങളായ കലാഭാരുചികളെ പ്രദർശിപ്പിക്കാനും അത് അസ്വദിക്കാനുമുള്ള അവസരമാണ് ഈ സാംസ്കാരിക കേന്ദ്രത്തിനു കീഴില്‍ നടക്കുന്നത്.

‘ഈ സാംസ്കാരിക കേന്ദ്രത്തിന് ജീവൻ നൽകിയത് ഒരു വിശുദ്ധ യാത്രയാണ്. സിനിമ, സംഗീതം, നൃത്തം, നാടകം, സാഹിത്യം, നാടോടിക്കഥകൾ, കലകൾ, കരകൗശലങ്ങൾ, ശാസ്ത്രം, ആത്മീയത എന്നിവയിൽ നമ്മുടെ കലാ സാംസ്കാരിക പൈതൃകത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ആഘോഷിക്കുന്നതിനുമുള്ള ഒരു ഇടം സൃഷ്ടിക്കുയെന്ന ആഗ്രഹമാണ് സഫലമാകുന്നത്. ഇന്ത്യയിലെ ഏറ്റവും മികച്ചത് ഞങ്ങൾ ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുകയും ലോകത്തിലെ ഏറ്റവും മികച്ചതിനെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്യുന്ന ഒരു ഇടമായിരിക്കും നിതാ മുകേഷ് അംബാനി കൾച്ചറൽ സെന്‍റർ”- ഉദ്ഘാടനത്തിന് മുന്നോടിയായി നിതാ അംബാനി പറഞ്ഞു.

വർണാഭമായ പരിപാടികളുടെ അകമ്പടികളോടെയാണ് കൾച്ചറൽ സെന്ററിന്റെ ഉദ്ഘാടനം മുംബൈയിൽ അരങ്ങേറിയത്. നിതാ അംബാനി കൾച്ചറൽ സെന്‍റർ തുറക്കുന്നത് പ്രമാണിച്ച് മൂന്ന് ബ്ലോക്ക്ബസ്റ്റർ ഷോകൾക്കൊപ്പം ‘സ്വദേശ്’ എന്ന പേരിൽ പ്രത്യേകമായി തയ്യാറാക്കിയ ആർട്ട് ആൻഡ് ക്രാഫ്റ്റ് എക്‌സ്‌പോസിഷൻ അവതരിപ്പിച്ചു. ‘ദി ഗ്രേറ്റ് ഇന്ത്യൻ മ്യൂസിക്കൽ: സിവിലൈസേഷൻ ടു നേഷൻ’ എന്ന മ്യൂസിക്കൽ തിയേറ്റർ; ‘ഇന്ത്യ ഇൻ ഫാഷൻ’ എന്ന പേരിൽ ഒരു കോസ്റ്റ്യൂം ആർട്ട് എക്സിബിഷനും ‘സംഗം/കോൺഫ്ലുക്സ്’ എന്ന പേരിൽ ഒരു വിഷ്വൽ ആർട്ട് ഷോയുംഅരങ്ങേറി.

nita-ambani-12

പുതിയ കൾച്ചറൽ സെന്‍റർ തുറക്കുന്നത് പ്രമാണിച്ച് കഴിഞ്ഞ ദിവസം രാമനവമിയോട് അനുബന്ധിച്ച് നിത അംബാനി പ്രത്യേക പൂജയും വഴിപാടുകളും നടത്തി. കുട്ടികൾക്കും വിദ്യാർത്ഥികൾക്കും മുതിർന്ന പൗരന്മാർക്കും സൗജന്യ പ്രവേശനം നൽകുന്ന കേന്ദ്രം ഭിന്നശേഷിക്കാരുൾപ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളെയും ഉൾക്കൊള്ളുന്നതാണ്. സ്‌കൂൾ, കോളേജ് ഔട്ട് റീച്ചുകൾ ഉൾപ്പെടെയുള്ള പരിപോഷണ പരിപാടികൾ, കലാ അധ്യാപകർക്കുള്ള അവാർഡുകൾ, ഇൻ-റെസിഡൻസി ഗുരു-ശിഷ്യ പ്രോഗ്രാമുകൾ, മുതിർന്നവർക്കുള്ള കലാ സാക്ഷരതാ പരിപാടികൾ മുതലായവ കൂടി ലോഞ്ച് പ്രോഗ്രാമിംഗിന്റെ ഭാഗമായി വിഭാവനം ചെയ്തിട്ടുണ്ട്. nnmacc.com എന്ന വെബ്സൈറ്റിലൂടെയും ബുക്ക് മൈ ഷോ സൈറ്റിലൂടെയും ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.

nita-ambani-1