ADVERTISEMENT

മലയാളത്തിന്റെ ഹൃദയം കവർന്ന താരസുന്ദരിയാണ് ശാലിനി. ഓർമകളില്‍ സൂക്ഷിക്കാൻ ഒരുപിടി മനോഹര കഥാപാത്രങ്ങൾ തന്ന നായിക. വിവാഹത്തോടെ സിനിമയ്ക്ക് അവധി നൽകിയെങ്കിലും ശാലിനിയും ശാലിനിയെ ചുറ്റിപ്പറ്റിയുള്ള ഓരോ വിശേഷങ്ങളും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്.

ഇപ്പോഴിതാ ശാലിനിയുടെ 43 ാം പിറന്നാള്‍ ദിനത്തിൽ പങ്കുവയ്ക്കപ്പെട്ടൊരു മനോഹര ചിത്രമാണ് ആരാധക ഹൃദയം കവരുന്നത്. അജിത്തും ശാലിനിയും ഒന്നിച്ചുള്ള ഏറ്റവും പുതിയ ചിത്രമാണ് പുറത്തുവന്നത്. ശാലിനിയുടെ സഹോദരൻ റിച്ചാർഡാണ് ചിത്രം ആരാധകർക്കായി പങ്കുവച്ചത്.

ADVERTISEMENT

നാൽപത്തിമൂന്നിലും ആ തിളക്കമുള്ള പുഞ്ചിരി മായാതെ നിൽക്കുന്നുവെന്ന് ആരാധകർ പറയുന്നു. പ്രിയതാരം ആയുരാരോഗ്യ സൗഖ്യത്തോടെ ഇരിക്കാനുള്ള പ്രാർഥനകളും ആരാധകർ പങ്കുവയ്ക്കുന്നുണ്ട്.

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരമായിരുന്ന ശാലിനിയുടെ ജീവിതത്തിലെ ഓരോ വിശേഷങ്ങളും ആരാധകർ ഏറെ സ്നേഹത്തോടെ ഏറ്റെടുക്കാറുണ്ട്. മക്കളോടൊപ്പം പൊതുയിടങ്ങളിലും സ്വകാര്യ ചടങ്ങുകളിലും എത്തുന്ന താരത്തിന്റെ ചിത്രം പ്രിയപ്പെട്ടവർ ഏറ്റെടുക്കാറുണ്ട്. പിറന്നാൾ വിശേഷം നിറയുന്ന പുതിയ ചിത്രത്തിനു പിന്നാലെയും ആശംസകൾ നേർന്നുകൊണ്ട് നിരവധി പേർ എത്തുന്നുണ്ട്.

ADVERTISEMENT

അനൗഷ്‌ക, അദ്വൈത് എന്ന രണ്ടു കുട്ടികളാണ് താരങ്ങൾക്കുള്ളത്.അജിത്തുമായുള്ള വിവാഹത്തിന് ശേഷം അഭിനയ ജീവിതത്തോട് വിട പറഞ്ഞ ശാലിനി ഒടുവിൽ അഭിനയിച്ചത് 'പിരിയാതെ വരം വേണ്ടും' എന്ന തമിഴ് ചിത്രത്തിലാണ്.

ADVERTISEMENT
ADVERTISEMENT