സൈജു കുറുപ്പ്, അര്‍ജുന്‍ അശോകന്‍, തന്‍വി റാം എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ‘അഭിലാഷ’ത്തിന്റെ ട്രെയിലർ എത്തി. ഒരു റൊമാന്റിക് കോമഡി ഡ്രാമയാണ് ചിത്രമെന്നാണ് സൂചന. 2025 മാര്‍ച്ച് 29ന് ചിത്രം തിയറ്ററുകളിലെത്തും. ഷംസു സെയ്ബ സംവിധാനം ചെയ്ത ചിത്ര സെക്കന്‍റ് ഷോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആന്‍ സരിഗ ആന്റണി, ശങ്കര്‍ദാസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്നു. തിരക്കഥ രചിച്ചിരിക്കുന്നത് ജെനിത് കാച്ചപ്പിള്ളി.
ബിനു പപ്പു, നവാസ് വള്ളിക്കുന്ന് എന്നിവരും താരനിരയിലുണ്ട്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - ഷോര്‍ട്ട്ഫ്‌ലിക്‌സ്. ഛായാഗ്രഹണം - സജാദ് കാക്കു. സംഗീത സംവിധായകന്‍- ശ്രീഹരി കെ. നായര്‍. എഡിറ്റര്‍- നിംസ്.