ADVERTISEMENT

റിയാലിറ്റി ഷോകളിലൂടെ മലയാളികൾക്കു സുപരിചിതനാണ് നടന്‍ ഷിയാസ് കരീം. മോഡലും അഭിനേതാവുമായ ഷിയാസ് വിവാഹിതനാകുന്നു. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ ഷിയാസ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു. റെഹാനയാണ് വധു. കഴിഞ്ഞ മാസം 20 നായിരുന്നു വിവാഹ നിശ്ചയം. 

‘എന്നന്നേക്കുമായുള്ള തുടക്കം, സ്നേഹവും ചിരിയുമായി സന്തോഷകരമായ തുടക്കം.’- എന്ന കുറിപ്പോടെയാണ് ഷിയാസ് ചിത്രങ്ങൾ പങ്കുവച്ചത്. വധു ഡോക്ടറാണ്. നിരവധി പേരാണ് ഇരുവർക്കും ആശംസ അറിയിച്ച് എത്തുന്നത്. 

ADVERTISEMENT

അതേസമയം, കാഞ്ഞങ്ങാട് സ്വദേശിയായ യുവതി നൽകിയ പീഡന പരാതിയിൽ ചന്തേര പൊലീസ് ഷിയാസിനെതിരെ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ജിം ട്രെയിനറായ യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് പരാതി. 

ADVERTISEMENT
ADVERTISEMENT