ADVERTISEMENT

ചാക്കോച്ചന്‍ ചിത്രം ‘പ്രിയ’ത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നായികയാണ് ദീപ നായർ. ഒരൊറ്റ ചിത്രത്തിലൂടെ അഭിനയരംഗത്തെത്തി പിന്നീട് സിനിമാരംഗത്തു നിന്നും അപ്രത്യക്ഷയായ താരമാണ് ദീപ. വിവാഹശേഷം ഓസ്‌ട്രേലിയയിലെ മെല്‍ബണിലാണ് ഇപ്പോള്‍. എങ്കിലും സോഷ്യല്‍മീഡിയയില്‍ സജീവമായ ദീപ ഭര്‍ത്താവിന്റെയും മക്കളുടെയും വിശേഷങ്ങളും ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്.

deepa-nair-family.jpg.image.845.440

ഇപ്പോഴിതാ മാതൃദിനത്തിൽ മക്കൾ ചേർന്നൊരുക്കിയ സർപ്രൈസിനെക്കുറിച്ച് ദീപ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു. മക്കളായ ശ്രദ്ധയും മാധവിയും ചേർന്നാണ് അച്ഛൻ രാജീവിന്റെ സഹായത്തോടെ ദീപയ്ക്കായി സർപ്രൈസ് ഒരുക്കിയത്. വിവിധതരത്തിലുള്ള ഭക്ഷണ വിഭവങ്ങൾ ഒരുക്കി അതിൽ ‘അമ്മ’ എന്നെഴുതിയാണ് മക്കള്‍ ദീപയെ ഞെട്ടിച്ചത്. 

deepa-nair-daughter.jpg.image.845.440
ADVERTISEMENT

 

ADVERTISEMENT
ADVERTISEMENT