സംവിധായകൻ അജയ് വാസുദേവും തിരക്കഥാകൃത്ത് നിഷാദ് കോയയും പ്രധാന വേഷങ്ങളിലെത്തുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായി. കെ ഷമീറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളില്‍, പാൻ ഇന്ത്യൻ തലത്തില്‍ ഒരുങ്ങുന്ന ചിത്രം ആക്ഷൻ സൈക്കോ ത്രില്ലർ ഗണത്തിലുള്ളതാണ്. പാലക്കാട്, മണ്ണാർക്കാട്, ഒറ്റപ്പാലം, തിരുവില്വാമല, ലക്കിടി, എറണാകുളം, ഫോർട്ട് കൊച്ചി എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ഹരീഷ് എ വിയാണ് ഛായാഗ്രഹണം. ഷാരൂഖ് ഷമീർ, ഇറാനിയൻ താരം റിയാദ് മുഹമ്മദ്, ദീപേന്ദ്ര, ജയകൃഷ്‍ണൻ, ഭഗത് വേണുഗോപാൽ, ശിവ, അൻവർ ആലുവ, സൂര്യകല, സോന, ലിജി ജോയ്, ആശാ റാണി, മാസ്റ്റർ ഫൈറൂസ് കൂടാതെ നിരവധി പുതുമുഖങ്ങളും വേഷമിടുന്ന ചിത്രത്തില്‍ കൃഷ്‍ണ പ്രവീണയാണ് നായിക.
വേ ടു ഫിലിംസ്, ബിയോണ്ട് സിനിമ ക്രിയേറ്റീവ്സ് എന്നീ ബാനറുകളിലാണ് നിര്‍മാണം.