ADVERTISEMENT

ടൊവിനോ തോമസിനെ നായകനാക്കി ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന ‘അജയന്റെ രണ്ടാം മോഷണം (എആർഎം)’. ചിത്രത്തിന്റെ ടീസർ ഇതിനോടകം വൈറലാണ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നിങ്ങനെ 5 ഭാഷകളിലാണ് ടീസർ. ടൊവിനോയുടെ ആക്‌ഷന്‍ പ്രകടനം തന്നെയാണ് ടീസറിന്റെ ഹൈലൈറ്റ്. വൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പോസ്റ്റ്‌ പ്രൊഡക്‌ഷൻ വർക്കുകൾ പുരോഗമിക്കുകയാണ്.

കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് നായികമാർ. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, അജു വർഗീസ്, ശിവജിത്ത് പത്മനാഭൻ, റോഹിണി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. തമിഴിലെ ഹിറ്റ് മ്യൂസിക് ഡയറക്ടർ ദിപു നൈനാൻ തോമസാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT