ഭീഷ്മപർവ്വത്തിന്റെ വൻ വിജയത്തിനു ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ നായകന്‍. ജ്യോതിര്‍മയിയും ഷറഫുദ്ദീനുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രീകരണം ആരംഭിച്ചു. ആക്‌ഷൻ ത്രില്ലറാകും ചിത്രം.
സുഷിന്‍ ശ്യാം സംഗീതം പകരുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആനന്ദ് സി. ചന്ദ്രൻ.
കഴിഞ്ഞ വര്‍ഷം പുറത്തെത്തിയ ‘ഭീഷ്മ പര്‍വം’ അമല്‍ നീരദിന്റെ കരിയറിലെ വലിയ വിജയങ്ങളിലൊന്നായിരുന്നു. ചിത്രത്തില്‍ മൈക്കിളപ്പന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ, ഫര്‍ഹാന്‍ ഫാസില്‍, നദിയ മൊയ്തു, നെടുമുടി വേണു, കെപിഎസി ലളിത തുടങ്ങി വന്‍ താരനിരയായിരുന്നു ചിത്രത്തില്‍.