ഭർത്താവ് ജഗത് ദേശായിക്കൊപ്പമുള്ള തന്റെ മനോഹരമായ ചിത്രങ്ങൾ പങ്കുവച്ച്, ജഗദ്ദിനെ ആദ്യമായി കണ്ടുമുട്ടിയ ദിവസത്തിന്റെ വാർഷികം ആഘോഷമാക്കി തെന്നിന്ത്യയുടെ പ്രിയനായിക അമല പോൾ. മീറ്റ് ആനിവേഴ്സറിക്കൊപ്പം തങ്ങളുടെ ആദ്യത്തെ കൺമണി കുഞ്ഞ് ഇലൈയുടെ രണ്ടാം മാസവും ദമ്പതികൾ ആഘോഷിച്ചു. കൊച്ചിയിലെ ഹോട്ടലിൽ വച്ചായിരുന്നു ആഘോഷങ്ങൾ.
കഴിഞ്ഞ നവംബറിലാണ് അമല പോളും ജഗദ് ദേശായിയും വിവാഹിതരായത്. ഗുജറാത്ത് സ്വദേശിയായ ജഗദ് ടൂറിസം - ഹോസ്പിറ്റാലിറ്റി മേഖലയിലാണ് ജോലിയെടുക്കുന്നത്.