ADVERTISEMENT

മോതിരം മാറൽ ചടങ്ങിന്റെ ചിത്രങ്ങൾ പങ്കുവച്ച്, താൻ വിവാഹിതയാകുവാനൊരുങ്ങുന്നുവെന്ന സന്തോഷം നടി അമേയ മാത്യു കഴിഞ്ഞ ദിവസമാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ഭാവി വരന്റെ മുഖം വെളിപ്പെടുത്താതെയായിരുന്നു താരം പങ്കുവച്ച ചിത്രങ്ങൾ.

ഇപ്പോഴിതാ, ഇതിൽ താരത്തെ വിമർശിച്ചു കമന്റിട്ട യുവാവിന് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം.

ADVERTISEMENT

‘നിനക്ക് നാണമില്ലേ? മുഖം കാണിക്കാൻ ആത്മവിശ്വാസം ഇല്ലാതെ ഒളിപ്പിച്ച് വയ്ക്കുന്നതെന്തെന്തിനാ? അത്രയ്ക്ക് ലോക ചുന്ദരൻ ആണോ? അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ, ഓരോരോ പ്രഹസനങ്ങൾ’ എന്ന കമന്റിന്,‘ഞാൻ എനിക്ക് ഇഷ്ടമുള്ളപ്പോൾ എന്റെ വരന്റെ മുഖം കാണിക്കും. ഇതിൽ നിങ്ങൾക്കൊരു കാര്യവുമില്ല’ എന്നായിരുന്നു അമേയയുടെ മറുപടി.

‘എന്റെ ഭാവി വരന്റെ മുഖം വെളിപ്പെടുത്താത്തത് എന്തുകൊണ്ടാണെന്ന് നിരവധി ചോദ്യങ്ങൾ ഉയരുന്നുണ്ട്. എന്റേതായ സ്പെഷൽ ദിവസം ഒരു സർപ്രൈസ് ആയി അത് വെളിപ്പെടുത്താൻ ഇരിക്കുകയാണ് ഞാൻ. അത്രയും സന്തോഷത്തോടെ ഒരു കാര്യം പോസ്റ്റ് ചെയ്യുമ്പോൾ മാത്രം നാട്ടുകാർക്ക് ഇത്ര പ്രശ്നം എന്താണെന്ന് മനസ്സിലാകുന്നില്ല. എന്റെ സ്വകാര്യതയെ ദയവ് ചെയ്ത് മാനിക്കൂ’ എന്ന് അമേയ പറയുന്നു.

ADVERTISEMENT



ADVERTISEMENT
ADVERTISEMENT