മകൾ അവന്തികയുടെ പിറന്നാൾ ദിനത്തിൽ ഹൃദയം തൊടുന്ന കുറിപ്പുമായി ഗായിക അമൃത സുരേഷ്. ഞങ്ങൾ. ‘ഞങ്ങളുടെ കണ്ണിന് പിറന്നാൾ’ എന്നാണ് അമൃത കുറിച്ചിരിക്കുന്നത്. അനിയത്തി അഭിരാമിയ്ക്കും പാപ്പുവിനും ഒപ്പമുള്ള ഒരു ചിത്രവും അഭിരാമിയ്ക്കും പാപ്പുവിനും അമ്മയ്ക്കും ഒപ്പമുള്ള മറ്റൊരു ചിത്രവും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.
നിരവധിപ്പേർ പോസ്റ്റിന് താഴെ പാപ്പുവിന് പിറന്നാൾ ആശംസകളുമായി എത്തുന്നുണ്ട്.
അമൃതയുടെ അച്ഛൻ അടുത്തിടെയാണ് അന്തരിച്ചത്. ‘ഞങ്ങള്‍’ എന്നു കുറിച്ചു കൊണ്ട് പങ്കുവച്ച ചിത്രത്തിനൊപ്പം, ഈ ചിത്രം അച്ഛനെ കൂടാതെ അപൂർണമാണെന്നും അച്ഛനെ മിസ് െചയ്യുന്നുവെന്നും അച്ഛൻ എപ്പോഴും തങ്ങളുെട കൂടെയുണ്ടെന്ന് അറിയാമെന്നും അമൃത കുറിച്ചു.