തെന്നിന്ത്യയുടെ പ്രിയതാരം അനിഖ സുരേന്ദ്രന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ ശ്രദ്ധേയമാകുന്നു. ചെറിയ പ്രിന്റഡ് വർക്കുകളുള്ള വെള്ള കളർ ലോങ്ങ് സൽവാറിൽ അതീവ സുന്ദരിയാണ് അനിഖ. സെലിബ്രിറ്റ് ഫോട്ടോഗ്രാഫർ ഷുഹൈബാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.
കിങ്ങ് ഓഫ് കൊത്തയാണ് അനിഖയുടെ അടുത്ത റിലീസ് ചിത്രം. മലയാളത്തിനും തമിഴിനും പുറമേ താരം തെലുങ്കിലും സജീവമാണ്. ബുട്ട ബൊമ്മ എന്ന തെലുങ്ക് സിനിമയിലൂടെയാണ് അനിഖ നായികയായി അരങ്ങേറ്റം കുറിച്ചത്. ഓഹ് മൈ ഡാർലിങ്ങ് ആണ് അനിഖ നായികയായ ആദ്യ മലയാള സിനിമ.