ADVERTISEMENT

ധ്യാൻ ശ്രീനിവാസന്റെ തിരക്കഥയിൽ നവാഗതനായ വിനയ് ജോസ് സംവിധാനം ചെയ്യുന്ന ‘ആപ് കൈസേ ഹോ’യുടെ ട്രെയിലർ എത്തി. പൂർണമായും നർമമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രം ഒരു സംഘം ചെറുപ്പക്കാരുടെ സൗഹൃദത്തിന്റെ കഥയാണ്.

അജൂസ് എബൗ വേൾഡ് എന്റർടൈൻമെന്റിന്റെ ബാനറിൽ മാനുവൽ ക്രൂസ് ഡാർവിൻ, അംജിത് എന്നിവരാണ് ചിത്രം നിർമിക്കുന്നത്. ഫെബ്രുവരി ഇരുപത്തിയെട്ടിന് ചിത്രം പ്രദർശനത്തിനെത്തും.

ADVERTISEMENT

അജു വർഗീസ്, സൈജു കുറുപ്പ്, ദിവ്യദർശൻ, തൻവി റാം, സുരഭി സന്തോഷ്, ധർമജൻ ബോൾഗാട്ടി, രമേഷ് പിഷാരടി, സുധീഷ്, ഇടവേള ബാബു, ജീവ എന്നിവരാണ് പ്രധാന അഭിനേതാക്കൾ. ഇവർക്കൊപ്പം ശ്രീനിവാസനും പ്രധാന വേഷത്തിലെത്തുന്നുണ്ട്.



ADVERTISEMENT
ADVERTISEMENT
ADVERTISEMENT