ADVERTISEMENT

അരിക്കൊമ്പന്‍ സിനിമയുടെ പുതിയ പോസ്റ്റർ പങ്കുവച്ച് സംവിധായകൻ സാജിദ് യാഹിയ. ‘റിട്ടേണ്‍ ഓഫ് ദി കിങ്’ എന്ന ക്യാപ്ഷനോടെയാണ് പുതിയ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്.

‘മലകടത്തീട്ടും
മരുന്നുവെടി വെച്ചിട്ടും
മനുഷ്യര്‍ മറന്നിട്ടും
അവൻ തിരിച്ചു വന്നു.
അവന്റെ അമ്മയുടെ ഓർമ്മയിലേക്ക്
‘The most powerful force on earth Is JUSTICE’ എന്നാണ് പോസ്റ്ററിനൊപ്പം സംവിധായകൻ കുറിച്ചിരിക്കുന്നത്.

ADVERTISEMENT

സുഹൈൽ എം കോയയുടേതാണ് കഥ. ബാദുഷാ സിനിമാസിന്റെയും പെൻ ആൻഡ് പേപ്പർ ക്രിയേഷൻസിന്റെയും ബാനറിൽ ആണ് നിർമാണം. താരനിർണ്ണയം പുരോഗമിക്കുകയാണ്.

ADVERTISEMENT
ADVERTISEMENT