ADVERTISEMENT

ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയുടെ ധോണി പ്രൊഡക്ഷൻസ് ആദ്യമായി നിർമിക്കുന്ന സിനിമയാണ് തമിഴില്‍ ഒരുങ്ങുന്ന ലെറ്റ്സ് ഗെറ്റ് മാരീഡ്. ധോണിയുടെ ഭാര്യ സാക്ഷിയാണ് ചിത്രത്തിന് കഥ എഴുതിയിരിക്കുന്നത്. നദിയ മൊയ്‌തു,ഹരീഷ് കല്യാൺ,ലൗ ടുഡേ ഫെയിം ഇവാന,യോഗി ബാബു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രമേശ് തമിൽമണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ അരുൺ വെഞ്ഞാറമൂടാണ്.

നിരവധി തമിഴ് ചിത്രങ്ങളിലും മലയാള ചിത്രങ്ങളിലും പ്രൊഡക്ഷൻ ഡിസൈനറായി പ്രവർത്തിക്കുന്ന അരുൺ വെഞ്ഞാറമൂട് മിഥുന്‍ മാനുവല്‍ തോമസ് ചിത്രമായ അലമാരയിലൂടെയാണ് സ്വതന്ത്ര ആര്‍ട്ട് ഡയറക്ടറാകുന്നത്. ആട് 2 , ഞാൻ മേരിക്കുട്ടി , ഫ്രഞ്ച് വിപ്ലവം , അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവ് , ജനമൈത്രി , തൃശൂർ പൂരം എന്നിങ്ങനെ നിരവധി സിനിമകളിൽ ആർട്ട് ഡയറക്ടറായി പ്രവർത്തിച്ചു. തൃശൂർ പൂരത്തിൽ സ്റ്റണ്ട് മാസ്റ്റർ ആയി വന്ന ദിലീപ് മാസ്റ്റർ വഴിയാണ് പുഷ്കർ - ഗായത്രിയുടെ ആമസോൺ പ്രൈമിൽ സംപ്രേക്ഷണം ചെയ്ത സുഴൽ എന്ന ബിഗ് ബഡ്ജറ്റ് സീരീസിൽ പ്രൊഡക്ഷൻ ഡിസൈനറായി പ്രവർത്തിക്കാൻ അവസരം ലഭിക്കുന്നത്. സുഴലിന് ലഭിച്ച മികച്ച പ്രതികരണമാണ് പുഷ്കർ - ഗായത്രി തന്നെ നിർമിച്ച് ആമസോൺ പ്രൈം വിഡിയോ സംപ്രേക്ഷണം ചെയ്ത വതന്തി എന്ന വെബ് സീരീസിലേയ്ക്കും അരുൺ വെഞ്ഞാറമൂടിന് അവസരം നേടിക്കൊടുത്തത്.

ADVERTISEMENT

നിലവിൽ ഷൂട്ടിങ് പുരോഗമിക്കുന്നതും , പൂർത്തിയായതുമായ ഒരുപിടി പ്രോജക്ടുകളാണ് അരുൺ വെഞ്ഞാറമൂടിന്റെ പേരിലുള്ളത്. ശിവകാർത്തികേയൻ നായകനാകുന്ന മഡോണ അശ്വിൻ ചിത്രം മാവീരൻ, ഫ്രൈഡേ ഫിലിം ഹൗസ് നിർമിച്ച വാലാട്ടി, അനു മോഹൻ - വിനയ് ഫോർട്ട് - വിജയ് ബാബു ചിത്രം അടക്കം നിരവധി ചിത്രങ്ങൾ ഈ പട്ടികയിൽ ഉൾപെടും.

ADVERTISEMENT
ADVERTISEMENT