വരനും വധുവുമായി സ്റ്റൈലിഷ് ലുക്കില്‍ തിളങ്ങി പ്രിയതാരം ആസിഫ് അലിയും ഭാര്യ സമയും. വിവാഹത്തിന്റെ പത്താം വാർഷികമാണ് സുഹൃത്തുക്കൾക്കൊപ്പം താരകുടുംബം ആഘോഷമാക്കി മാറ്റിയത്. മക്കളായ ആദമും ഹയയും ചേര്‍ന്നാണ് മാതാപിതാക്കളുടെ ‘രണ്ടാം’ വിവാഹം ഗംഭീരമാക്കിയത്.
ആസിഫ് കറുത്ത സ്യൂട്ട് അണിഞ്ഞപ്പോൾ ബേയ്ജ് നിറത്തിലുള്ള ഗൗണാണ് സമ ധരിച്ചത്. ആസിഫ് അലിയും സമയും വീണ്ടും വിവാഹിതരായി എന്ന തലക്കെട്ടോടെ ഇവന്റ് ചിത്രീകരിച്ച സ്റ്റുഡിയോ 360 ആഘോഷ വിഡിയോ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു. ആസിഫിന്റെ സുഹൃത്തും താരങ്ങളുമായ ഗണപതിയും ബാലു വർഗീസും സഹോദരൻ അസ്ക്കർ അലിയും ആഘോഷങ്ങൾക്ക് എത്തി.
2013 ലാണ് സമ മസ്റീനെ ആസിഫ് വിവാഹം ചെയ്തത്. ആദം, ഹയ എന്നീ പേരുകളിൽ രണ്ടുകുട്ടികളാണ് ഇവർക്കുള്ളത്. തലശ്ശേരിയിലെ സ്വകാര്യ റിസോർട്ടിലാണ് വിവാഹവാർഷികാഘോഷ പാർട്ടി സംഘടിപ്പിച്ചത്. ജോമോൻ ടി. ജോൺ ആണ് ആസിഫിന്റെയും കുടുംബത്തിന്റെയും മനോഹര ചിത്രങ്ങൾ പകർത്തിയത്.
1.
2.
3.
4.