ADVERTISEMENT

‘ഫ്ലഷ്’സിനിമയുടെ നിർമാതാവിനെതിരെ ചിത്രത്തിന്റെ സംവിധായിക ഐഷ സുൽത്താന. കേന്ദ്ര സർക്കാരിനെതിരായ വിമർശനങ്ങളുടെ പേരിൽ സിനിമയുടെ റിലീസ് നിർമാതാവ് തടഞ്ഞു എന്നാണ് ഐഷ പറയുന്നത്.

ഒന്നരവർഷം മുൻപ് സെൻസർ പൂർത്തിയായിട്ടും സിനിമ കേന്ദ്ര സർക്കാരിനെതിരായതിനാൽ റിലീസ് ചെയ്യില്ലെന്നാണ് നിർമാതാവ് ബീന കാസിമിന്റെ നിലപാടെന്ന് ഐഷ ആരോപിച്ചു.

ADVERTISEMENT

തന്റെ ആദ്യ സിനിമയായ ഫ്ലഷിന് നിർമാതാവ് തടസം നിന്നാൽ യൂട്യൂബിലെങ്കിലും സിനിമ റിലീസ് ചെയ്യുമെന്നും കേസെടുത്ത് പേടിപ്പിക്കാൻ നോക്കേണ്ടെന്നും ഐഷ പറഞ്ഞു.



ADVERTISEMENT
ADVERTISEMENT
ADVERTISEMENT