കരൾ രോഗത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടൻ ബാല മകളെ കാണണം എന്ന് ആഗ്രഹം പ്രകടിപ്പിച്ചെന്നും മകളെ ആശുപത്രിയിൽ എത്തിക്കാനുള്ള ഏർപ്പാട് ചെയ്തിട്ടുണ്ടെന്നും നിർമാതാവ് ബാദുഷ.
അദ്ദേഹത്തിന് ജീവൻരക്ഷാ മരുന്നുകൾ നൽകിയിട്ടുണ്ടെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടോ എന്നറിയാൻ 24–48 മണിക്കൂറുകൾ വരെ വേണ്ടി വരുമെന്നാണ് ഡോക്ടർമാർ പറയുന്നതെന്നും അദ്ദേഹം. ബാല അബോധാവസ്ഥയിൽ ആണ്, വളരെ ഗുരുതരമായ അവസ്ഥയിലാണ് എന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുന്നുണ്ട്. അത് ശരിയല്ലെന്നും ബാദുഷ ‘മനോരമ ഓൺലൈനോ’ട് പറഞ്ഞു.
അതേ സമയം നടൻ ഉണ്ണി മുകുന്ദൻ ആശുപത്രിയില്‍ എത്തി ബാലയെ സന്ദർശിച്ചു. താരം ഐസിയുവിൽ കയറി ബാലയുമായി സംസാരിച്ചു.
റിപ്പോർട്ടിന്റെ പൂർണരൂപം വായിക്കാം