ADVERTISEMENT

മകളുടെ ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവച്ച് രസകരമായ കുറിപ്പുമായി നടനും സംവിധായകനുമായ ബേസിൽ ജോസഫ്. കമിഴ്ന്നു കിടന്ന് കൈകൾ വായുവിലേക്ക് ഉയർത്തി കളിക്കുന്ന ഹോപ്പിനെയാണ് ചിത്രത്തിൽ കാണുക. സുരക്ഷിതമായി ടേക്ക് ഓഫും ലാൻഡിങ്ങും കഴിഞ്ഞുവെന്നാണ് ചിത്രങ്ങൾക്കൊപ്പം ബേസിൽ കുറിച്ചിരിക്കുന്നത്.

ഫെബ്രുവരി 15നാണ് ബേസിൽ ജോസഫിനും ഭാര്യ എലിസബത്തിനും ഒരു പെൺകുഞ്ഞ് പിറന്നത്. ഹോപ് എലിസബത്ത് ബേസിൽ എന്നാണ് ബേസിലും എലിസബത്തും മകൾക്ക് പേരു നൽകിയിരിക്കുന്നത്.

ADVERTISEMENT

മകളുടെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ബേസിൽ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിക്കാറുണ്ട്.

ADVERTISEMENT
ADVERTISEMENT