Tuesday 25 March 2025 11:17 AM IST : By സ്വന്തം ലേഖകൻ

എമ്പുരാന് പിന്നാലെ ‘ബസൂക്ക’ യും എത്തും: ട്രെയിലർ റിലീസ് പ്രഖ്യാപിച്ച് ടീം

bazooka

മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡിനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ‘ബസൂക്ക’ യുടെ ട്രെയിലർ മാർച്ച് 26 – ന് റിലീസ്. ഏപ്രിൽ 10 – ന് ചിത്രം തിയറ്ററുകളിലെത്തും. മോഹൻലാൽ ചിത്രം എമ്പുരാൻ റിലീസിന് ഒരു ദിവസം മുൻപേയാണ് ബസൂക്ക ട്രെയിലർ എത്തുന്നത്. അതിനാൽ തന്നെ കേരളത്തിലെ തിയറ്ററുകളിൽ എമ്പുരാൻ റിലീസിന് മുന്നോടിയായി ബസൂക്കയുടെ ട്രെയിലർ പ്രദർശിപ്പിക്കും.

മമ്മൂട്ടിക്കൊപ്പം പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോൻ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിൽ സിദ്ധാർത്ഥ് ഭരതൻ, ബാബു ആന്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, ദിവ്യ പിള്ള, സ്ഫടികം ജോർജ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.