താൻ നായികയാകുന്ന പുതിയ മലയാളചിത്രം ‘റാണി’യുടെ പ്രീ–റിലീസ് പരിപാടിയ്ക്കിടെയുള്ള നടി ഭാവനയുടെ ഒരു മനോഹര വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.
പ്രസംഗിക്കാനായി മൈക്ക് കയ്യിലെടുത്ത ഭാവന എന്തോ പറഞ്ഞ് ചിരി തുടങ്ങുന്നു. തുടർന്ന് ചിരിയടക്കാൻ താരം പ്രയാസപ്പെടുകയാണ്. ‘എനിക്ക് ഇങ്ങനെയൊരു പ്രശ്നമുണ്ട്, ചിരി തുടങ്ങിയാൽ നിർത്താൻ ഒക്കൂല’ എന്നും ചിരിയ്ക്കിടെ താരം പറയുന്നു.
‘പതിനെട്ടാംപടി’ എന്ന ചിത്രത്തിന് ശേഷം ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘റാണി’. ഭാവന, ഹണി റോസ്, ഉർവശി എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മാലാ പാർവ്വതി, അനുമോൾ, പുതുമുഖം നിയതി, ഇന്ദ്രൻസ്, ഗുരുസോമസുന്ദരം, മണിയൻ പിള്ളരാജു, അശ്വിൻ ഗോപിനാഥ്, അശ്വത് ലാൽ, കൃഷ്ണൻ ബാലകൃഷ്ണൻ, അംബി നീനാസം തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.