സിനിമ പ്രമോഷൻ പരിപാടിയിൽ സി.പി.ഐ.എം കൊടിയുമായി നടൻ ഭീമൻരഘു. സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുമ്പോൾ എഴുന്നേറ്റു നിന്ന് ആദരവ് പ്രകടിപ്പിച്ചതിനു പിന്നാലെ താരത്തിന്റെ പുതിയ നീക്കവും ചർച്ചയാകുകയാണ്.
തന്റെ തന്റെ പുതിയ സിനിമയായ ‘മിസ്റ്റർ ഹാക്കറി’ന്റെ പ്രമോഷൻ പരിപാടിക്കാണ് പാർട്ടി കൊടിയുമായി ഭീമൻ രഘു എത്തിയത്.
‘മിസ്റ്റർ ഹാക്കർ എന്ന സിനിമയിലും സഖാവ് ആയാണ് ഞാൻ േവഷമിടുന്നത്. ഈ സിനിമ സഖാവിന്റെ സിനിമയാണ്. അതുകൊണ്ട് ഞാൻ പറഞ്ഞിട്ടാണ് കൊടി കൊണ്ടു വന്നത്. ഇയാൾ എന്തിനാണ് ഈ കൊടി വച്ചിറങ്ങുന്നതെന്ന് ആളുകൾ ചോദിക്കുമല്ലോ. അവിടെയും ചർച്ചയാകുമല്ലോ’– ഭീമൻ രഘു പറയുന്നു.