മമ്മൂട്ടിയെ നായകനാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ഹൊറർ ചിത്രം ഷൂട്ടിങ് ആരംഭിച്ചു. ‘ഭ്രമയുഗം’ എന്നാണ് ചിത്രത്തിന്റെ പേര്. ‘ഭൂതകാലം’ എന്ന ഹൊറർ ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് രാഹുൽ.
വൈ നോട്ട് സ്റ്റുഡിയോസും നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും ആദ്യമായി നിര്‍മിക്കുന്ന മലയാള ചിത്രം കൂടിയാണിത്.
കൊച്ചിയും ഒറ്റപ്പാലവുമാണ് പ്രധാന ലൊക്കേഷൻസ്. അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ, അമൽദ ലിസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം: ഷെഹനാദ് ജലാൽ, പ്രൊഡക്‌ഷൻ ഡിസൈനർ ജ്യോതിഷ് ശങ്കർ, എഡിറ്റർ ഷഫീക്ക് മുഹമ്മദ് അലി, സംഗീതം ക്രിസ്റ്റോ സേവ്യർ, സംഭാഷണങ്ങൾ – ടി.ഡി. രാമകൃഷ്ണൻ. ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ഒരേസമയം റിലീസ് ചെയ്യും.