കുഞ്ചാക്കോ ബോബൻ, അർജുൻ അശോകൻ, ആന്റണി വർഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ടിനു പാപ്പച്ചൻ ഒരുക്കുന്ന ‘ചാവേർ’ന്റെ ട്രെയിലർ ഹിറ്റ്. രാഷ്ട്രീയ കൊലപാതകങ്ങളും മറ്റും വിഷയമാകുന്ന ഒരു പൊളിറ്റിക്കൽ ത്രില്ലറാകും ചിത്രം എന്നാണ് ട്രെയിലർ നൽകുന്ന സൂചന.
നടി സംഗീതയും വേറിട്ടൊരു ഗെറ്റപ്പിൽ സിനിമയിലെത്തുന്നു. നടനും സംവിധായകനുമായ ജോയ് മാത്യുവാണ് തിരക്കഥ.
കാവ്യ ഫിലിം കമ്പനി, അരുൺ നാരായൺ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ അരുൺ നാരായൺ, വേണു കുന്നപ്പിള്ളി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഛായാഗ്രഹണം: ജിന്‍റോ ജോർജ്, എഡിറ്റർ: നിഷാദ് യൂസഫ്, സംഗീതം: ജസ്റ്റിൻ വർഗീസ്, പ്രൊഡക്ഷൻ ഡിസൈൻ: ഗോകുൽ ദാസ്.