ADVERTISEMENT

കൊറോണ കാലത്തു സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയാണ് ചൂട്ട് മോഹനന്റെ പ്രതിരോധ പാട്ട്. പെയിന്റിങ് തൊഴിലാളിയാണ് മോഹനൻ.  ഭാര്യ ശോഭയോടും മകൾ കൃഷ്‌ണേന്ദുവോടും കൂടി പേരാമ്പ്രക്കടുത്ത് ചെറുവണ്ണൂരിൽ  താമസിക്കുന്നു. തനിക്കു പറയാനുള്ള സന്ദേശമാണ് ഈ പാട്ട് എന്ന് മോഹനൻ പറയുന്നു. സ്വന്തം യു ട്യൂബ് ചാനലിൽ ഇട്ട പാട്ട് അജയ്‌ ജിഷ്ണു സുധേയൻ തന്റെ ഫേസ് ബുക്ക് പേജിലൂടെ പങ്കുവച്ചതോടെയാണ് ഏറെ പേർ അഭിനന്ദനവുമായി എത്തി. ' പാട്ടുകളും കഥകളും തമാശകളും പാചകവുമൊക്കെയായി പരിചയപ്പെടുന്ന മനുഷ്യന്മാരുടെ മുഴുവൻ മനസ്സില് കേറി താമസിക്കുന്ന ഒരഡാറ് മൊതലാണ്' എന്നാണ് അജയ്‌ ജിഷ്ണു മോഹനനെ പരിചയപ്പെടുത്തുന്നത്.

“അകലാതെ അകലണം നാളേക്കുവേണ്ടി നാം” എന്ന വരിയാണ് പാട്ടിന്റെ പഞ്ച് ലൈൻ. മോഹനന്റെ യൂ ട്യൂബ് ചാനൽ ലിങ്ക്

ADVERTISEMENT

ADVERTISEMENT
ADVERTISEMENT
ADVERTISEMENT