പിറന്നാൾ ആഘോഷമാക്കി, പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് യുവനടൻ ദേവ് മോഹൻ. താരത്തിന്റെ പിറന്നാൾ കേക്ക് ശ്രദ്ധേയമാണ്. സൂഫിയും സുജാതയും, ശാകുന്തളം, പന്ത്രണ്ട് തുടങ്ങിയ ചിത്രങ്ങളിലെ ദേവിന്റെ കഥാപാത്രങ്ങളെ ഉൾപ്പെടുത്തി തയ്യാറാക്കിയതാണ് കേക്ക്.
‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന താരമാണ് ദേവ് മോഹൻ. പിന്നീട് പന്ത്രണ്ട്, ശാകുന്തളം തുടങ്ങിയ ചിത്രങ്ങളിലും ദേവ് തിളങ്ങി. ദേവ് മോഹന്റെ 31-ാം ജന്മദിനമായിരുന്നു തിങ്കളാഴ്ച.
പുള്ളി, റെയിൻബോ എന്നിവയാണ് താരത്തിന്റെ പുതിയ ചിത്രങ്ങൾ.