ADVERTISEMENT

മദ്രാസ്‌ ‌ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടിയ്ക്കുള്ള അവാർഡ് കരസ്ഥമാക്കി മലയാളി താരം ധന്യ നാഥ്. ‘ബട്ടർഫ്ലൈ ഗേൾ 85’ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ധന്യയെ തേടി പുരസ്കാരം എത്തിയത്. നിരവധി ഫിലിം ഫെസ്റ്റിവലുകളിൽ അവാർഡുകൾ വാരിക്കൂട്ടിയ മലയാള ചലച്ചിത്രമാണ് പ്രശാന്ത്‌ മുരളി പത്മനാഭൻ സംവിധാനം ചെയ്ത ‘ബട്ടർഫ്ലൈ ഗേൾ 85’. സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ധന്യയാണ്.

ഇഷിക എമിൽ, ഷിൻസ്‌ ഷാൻ, കലേഷ്‌ പരമേശ്വർ, അൻവർ സാദിക്ക്‌, ജീവൻ ശിവദാസ്‌, ദർശന ഏമിൽ, ഗീത ജിത്തൂ, അനുപ്രഭ ലാൽ, ലുക്ക്മാൻ, മാധേഷ്‌ റാം, പ്രശസ്ത, അമ്മു, പ്രതീഷ്‌, സ്വീറ്റി ബെർണാഡ്‌‌, എബിൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

ADVERTISEMENT

കൊച്ചിയും തിരൂരും പശ്ചാത്തലമാക്കി ചിത്രീകരിച്ച സിനിമ സൊഷ്യൽ മീഡിയ ഐഡന്റിറ്റി ക്രൈസിസ്‌ ആണ്‌ ചർച്ച ചെയ്യുന്നത്‌. 4 ഡി പ്രൊഡക്ഷൻസിന്റെ ബാനറിൽ വി.വി വിശ്വനാഥൻ നിർമ്മിച്ച ചിത്രം ഇതിനോടകം ദേശീയ,അന്തർദേശീയ ഫിലിം ഫെസ്റ്റുവലുകളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.

സോഷ്യൽ മീഡിയ ഒരാളുടെ വ്യക്തിത്വത്തെ, പ്രത്യേകിച്ച് ഒരു സ്ത്രീയുടെ ഐഡന്റിറ്റിയെ എങ്ങനെ ബാധിക്കുന്നു എന്നും അത്‌ ജീവിത യാഥാർത്ഥ്യത്തിൽ ഉണ്ടാക്കുന്ന പൊരുത്തകേടുകളും ആണ് സിനിമയുടെ പ്രധാന വിഷയം.

ADVERTISEMENT

സിനിമയിലെ നവമാധ്യമ പ്രസക്തിയിലൂന്നി കഥ പറയുന്ന ‘ബട്ടർഫ്ലൈ ഗേൾ 85’ തികച്ചും വേറിട്ട ഒരനുഭവമാകും നൽകുക എന്ന് സംവിധായകൻ പ്രശാന്ത്‌ മുരളി പത്മനാഭൻ പറയുന്നു. സംഗീത സംവിധാനം – ആനന്ദ് മധുസൂദനൻ, ഛായാഗ്രഹണം – അനിൽ വിജയ്‌, എഡിറ്റിങ് – സുനീഷ്‌ സെബാസ്റ്റ്യൻ, കോസ്റ്റ്യൂം ഡിസൈനർ – ധന്യ നാഥ്‌, സൗണ്ട്‌ ഡിസൈൻ – അരുൺ രാമവർമ്മ, ചീഫ്‌ അസോസിയേറ്റ്‌ ഡയറക്ടർ – രതീഷ്‌ ശങ്കരപ്പിള്ള, മിക്സിംഗ്‌ – ജിജു ടി ബ്രൂസ്‌, പോസ്റ്റർ ഡിസൈൻ – ലിജോ ജെറാൾഡ്‌, വി എഫ്‌ എക്സ്‌ – കോക്കനട്ട്‌ ബഞ്ച്‌.

ADVERTISEMENT
ADVERTISEMENT