അഭിനേത്രിമാരായ നിഖില വിമലിനും ഡയാന ഹമീദിനും ഒപ്പം നൃത്തം ചെയ്യുന്ന നടൻ ദിലീപിന്റെ വിഡിയോ വൈറൽ. ‘കർത്താവേ നീ കൽപിച്ചപ്പോൾ’ എന്ന ഹിറ്റ് പാട്ടിനൊപ്പമാണ് മൂവരും ചുവടുവച്ചത്. അടുത്തിടെ ദോഹയിൽ നടന്ന സ്റ്റേജ് പരിപാടിക്കിടെയായിരുന്നു പ്രകടനം.
2011ൽ പുറത്തിറങ്ങിയ ‘ക്രിസ്ത്യൻ ബ്രദേഴ്സ്’ എന്ന ചിത്രത്തിലേതാണ് ‘കർത്താവേ നീ കൽപിച്ചപ്പോൾ’ എന്ന ഗാനം. കൈതപ്രം ദാമോദരൻ നമ്പൂതിരി വരികൾ കുറിച്ച പാട്ടിന് ദീപക് ദേവ് ഈണമൊരുക്കി. ശങ്കർ മഹാദേവും റിമി ടോമിയും ചേർന്നാണ് ഗാനം ആലപിച്ചത്. ദിലീപും കാവ്യ മാധവനുമാണ് ഗാനരംഗത്തിൽ എത്തിയത്.