പുതിയ വീട് വച്ചതിന്റെ സന്തോഷം പങ്കുവച്ച് നടി ഡിംപിള്‍ റോസ്. വിവാഹത്തോടെ അഭിനയ മേഖലയില്‍ നിന്നു വിട്ടുനിൽക്കുകയാണെങ്കിലും യുട്യൂബ് ചാനലിലൂടെ സജീവമായ നടി തന്റെ കുടുംബ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കുക പതിവാണ്.
അടുത്ത മാസം 31ാം പിറന്നാളാഘോഷിക്കുമ്പോള്‍ പുതിയ വീട് സ്വന്തമാകുന്നു എന്നതാണ് ഡിംപിളിന്റെ സന്തോഷം. അനാവശ്യമായി പണം ചെലവാക്കാത്തയാളാണ് താനെന്നും എന്തു വാങ്ങുമ്പോഴും പത്തു വട്ടം ആലോചിച്ചതിനു ശേഷം അത്യാവശ്യമാണെന്നു തോന്നിയാല്‍ മാത്രമേ എന്തെങ്കിലും വാങ്ങുകയുള്ളൂവെന്നും താരം പറയുന്നു. അങ്ങനെ കിട്ടുന്നതെല്ലാം കൂട്ടി കൂട്ടി വച്ചാണ് ഇന്നത്തെ സ്വപ്നത്തിലേക്ക് എത്തിയതെന്നും വരുമാന മാര്‍ഗം യുട്യൂബാണെന്നും ഡിംപിള്‍ വിഡിയോയില്‍ പറയുന്നു.
ഡിംപിൾ യൂ ട്യൂബിൽ പങ്കുവച്ച വിഡിയോ ഇതിനോടകം വൈറലാണ്.