ADVERTISEMENT

മെഴ്‌സിഡീസിന്റെ ആഡംബര കാറുകളിൽ ഒന്നായ മൈബാ ജി.എല്‍.എസ് 600 സ്വന്തമാക്കി ദുൽഖർ സൽമാൻ. മലയാള താരങ്ങളിൽ ആദ്യമായാണ് ഒരാള്‍ ഈ വാഹനം സ്വന്തമാക്കുന്നത്.

മൂന്നു കോടി രൂപയാണ് ഈ കാറിന്റെ വില. ഇതിന്, ഇഷ്ടനമ്പറായ 369 ലേലത്തിലൂടെ സ്വന്തമാക്കാന്‍ 1.85 ലക്ഷം രൂപയോളമാണ് ദുൽഖർ മുടക്കിയതെന്നും റിപ്പോർട്ടുകളുണ്ട്.

ADVERTISEMENT

ലക്ഷ്വറി സൂപ്പർ കാറുകൾ, വിന്റേജ് കാറുകൾ തുടങ്ങി വലിയൊരു വാഹന കളക്ഷൻ തന്നെ ദുൽഖറിനുണ്ട്. സിനിമയോടുള്ള പ്രണയം പോലെ തന്നെ കാർ പ്രേമവും ദുൽഖർ സൽമാന് പിതാവ് മമ്മൂട്ടിയിൽ നിന്നു പകർന്നു കിട്ടിയതാണ്.

ADVERTISEMENT
ADVERTISEMENT