Friday 05 February 2021 09:35 AM IST : By സ്വന്തം ലേഖകൻ

റോഷൻ ആൻഡ്രൂസും ദുൽഖർ സൽമാനും ഒന്നിക്കുന്നു! ഡയാന പെന്റി നായിക

dq-new

റോഷൻ ആൻഡ്രൂസും ദുൽഖർ സൽമാനും ഒന്നിക്കുന്ന സിനിമയുടെ പൂജയും സ്വിച്ച് ഓൺ കർമ്മവും നടന്നു. ചിത്രത്തിലെ തിരക്കഥയൊരുക്കുന്നത് ബോബി സഞ്ജയ്.

വേഫറെർ ഫിലിംസിന്റെ ബാനറിൽ നിർമിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റിയാണ് ചിത്രത്തിലെ നായിക. മനോജ് കെ ജയൻ, അലൻസിയർ, ബിനു പപ്പു ,വിജയകുമാർ , ലക്ഷ്മി ഗോപാലസ്വാമി തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു.

തെന്നിന്ത്യയിലെ പ്രശസ്ത സംഗീതജ്ഞൻ സന്തോഷ് നാരായണനാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. ഛായാഗ്രഹണം – അസ്‍ലം പുരയിൽ,മേക്കപ്പ് – സജി കൊരട്ടി, വസ്ത്രാലങ്കാരം – സുജിത് സുധാകരൻ, ആർട്ട് – സിറിൽ കുരുവിള, സ്റ്റിൽസ് – രോഹിത്, പ്രൊഡക്‌ഷൻ – കൺട്രോളർ സിദ്ധു പനയ്ക്കൽ, പിആർഒ – മഞ്ജു ഗോപിനാഥ്.