ബാലചന്ദ്ര മേനോൻ എഴുതി സംവിധാനം ചെയ്ത്, 2018ൽ തിയറ്ററുകളിൽ എത്തിയ ചിത്രമാണ് ‘എന്നാലും ശരത് ?’. ഇപ്പോഴിതാ, 4 വർഷത്തിനു ശേഷം ചിത്രം റീ റിലീസിനൊരുങ്ങുന്നു.
സ്വന്തം യൂട്യൂബ് ചാനലിലൂടെ സിനിമ റീ റിലീസ് ചെയ്യുകയാണ് ബാലചന്ദ്രമേനോൻ. ബാലചന്ദ്ര മേനോന്റെ യൂട്യൂബ് ചാനലായ ഫിൽമി ഫ്രൈഡേയ്‌സിലൂടെ ഡിസംബർ ഒൻപതിനാണ് എന്നാലും ശരത് വീണ്ടും പ്രേക്ഷകരിലേക്കെത്തുക.
ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രത്തിൽ നിധി അരുൺ, നിത്യാ നരേഷ്, ചാർളി ജോ എന്നിവരാണ് പ്രധാനവേഷങ്ങളിൽ. ബാലചന്ദ്ര മേനോൻ, ലാൽജോസ്, ജൂഡ് ആന്റണി ജോസഫ്, അജു വർഗീസ്, ജോയ് മാത്യു, സുരഭി ലക്ഷ്മി, ദിലീഷ് പോത്തൻ, അഖിൽ വിനായക് തുടങ്ങിയവരാണ് മറ്റു വേഷങ്ങളിലെത്തുന്നത്. സേഫ് സിനിമാസിന്റെ ബാനറിൽ ആർ. ഹരികുമാർ ആണ് നിർമാണം.