ADVERTISEMENT

സിദ്ധാര്‍ഥ് ശിവ സംവിധാനവും എഡിറ്റിങ്ങും നിര്‍വഹിച്ച ‘എന്നിവര്‍’ന്റെ ട്രെയിലര്‍ എത്തി. 2020ലെ മികച്ച സംവിധായകനുള്ള കേരള സര്‍ക്കാരിന്റെ അവാര്‍ഡ് സിദ്ധാര്‍ഥ് ശിവയ്ക്ക് ഈ ചിത്രം നേടിക്കൊടുത്തിരുന്നു. ഇതിലെ അഭിനയത്തിന് നടന്‍ സുധീഷിന് മികച്ച സ്വഭാവ നടനുള്ള അവാര്‍ഡും അതെ വര്‍ഷം ലഭിച്ചിരുന്നു.

സര്‍ജാനോ ഖാലിദ്, സൂരജ് എസ് കുറുപ്പ്, ബിനു പപ്പു, ജിയോ ബേബി തുടങ്ങിയവരും ചിത്രത്തില്‍ ഉണ്ട്. ഛായാഗ്രഹണം സിന്റോ പൊടുത്താസ്. സെപ്റ്റംബര്‍ 29 ന് സൈന ഒടിടിയില്‍ ‘എന്നിവര്‍’ റിലീസ് ചെയ്യും.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT