ADVERTISEMENT

തിരക്കഥ മുതല്‍ പ്രദർശനം വരെയുള്ള ഘട്ടങ്ങൾ 16 മണിക്കൂറിൽ പൂർത്തിയാക്കി, യു ആർ എഫ് (യൂണിവേഴ്സൽ റെക്കോർഡ്‌സ് ഫോറം) വേൾഡ് റെക്കോർഡ്, ഇന്റർനാഷനൽ ബുക്ക് ഓഫ് റെക്കോർഡ്സ് ബഹുമതികൾ സ്വന്തമാക്കി മലയാള സിനിമ ‘എന്ന് സാക്ഷാൽ ദൈവം’. ചിത്രത്തിന്റെ രചന,എഡിറ്റിംഗ്,ഛായാഗ്രഹണം, സംവിധാനം – എസ്.എസ് ജിഷ്ണുദേവ്.

ഡബ്ല്യു എഫ് സി എൻ, സി ഓ ഡി, മൂവിവുഡ് എന്നീ ഒടിടി പ്ളാറ്റ്ഫോമുകളിലാണ് ചിത്രം റിലീസ് ചെയ്തത്. സ്ത്രീധനപീഡനം കാരണം ആത്മഹത്യ ചെയ്ത പെൺകുട്ടിയുടെ മരണത്തിനു പിന്നിലെ ദുരൂഹത തേടി മരണവീട്ടിൽ എത്തുന്ന യുട്യൂബ് വ്ളോഗറും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. തിരുവനന്തപുരത്തായിരുന്നു ചിത്രീകരണം. അനസ് ജെ റഹിം, മാനസപ്രഭു, കെ പി എ സി സുജിത്ത്, സുദർശനൻ റസ്സൽപുരം, ശരൻ ഇൻഡോകേര, അഭിഷേക് ശ്രീകുമാർ, ജലതാ ഭാസ്കർ, റ്റി സുനിൽ പുന്നക്കാട്, സജിലാൽ, അഭിജിത്, സുരേഷ്കുമാർ, ജയചന്ദ്രൻ തലയൽ, വിപിൻ ഹരി എന്നിവർ അഭിനയിക്കുന്നു. ഇൻഡിപെൻഡന്‍ഡ് സിനിമ ബോക്സിന്റെ ബാനറിൽ ശ്രീവിഷ്ണു ജെ എസ്, ജിനു സെലിൻ, സ്നേഹൽറാവു, ദീപു ആർ എസ് , ശിവപ്രസാദ് എന്നിവർ ചേർന്നാണ് നിർമ്മാണം. സിങ്ക്സൗണ്ട്, സൗണ്ട് ഡിസൈൻ, മിക്സിങ് - ശ്രീവിഷ്ണു ജെ എസ്, സഹസംവിധാനം - അഭിഷേക് ശ്രീകുമാർ, ടെക്നിക്കൽ കോ ഓർഡിനേറ്റർ - സേതുലക്ഷ്മി, പോസ്റ്റർ ഡിസൈൻ-വിനിൽ രാജ് . അജയ് തുണ്ടത്തിലാണ് ചിത്രത്തിന്റെ പി ആർ ഒ.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT