Monday 20 March 2023 09:38 AM IST : By സ്വന്തം ലേഖകൻ

‘ഇതിന്റെ പേരിൽ ഇനിയാരും ഒരു രൂപ പോലും മോളികണ്ണമാലി ചേച്ചിക്ക് കൊടുക്കരുത്...’: മോളി കണ്ണമ്മാലിക്ക് സഹായവുമായി ഫിറോസ് കുന്നംപറമ്പില്‍

firoz

നടി മോളി കണ്ണമ്മാലിയുടെ, ജപ്തിയുടെ വക്കിലെത്തിയ വീടിന്റെ ആധാരം തിരിച്ചെടുത്ത് നൽകി ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍. നടിയുടെ വീട്ടിലെത്തി ആധാരം കൈമാറുന്ന വിഡിയോ പങ്കുവച്ചാണ് ഈ സന്തോഷം ഫിറോസ് പ്രേക്ഷകരെ അറിയിച്ചത്.

‘ഇതിന്റെ പേരിൽ ഇനിയാരും ഒരു രൂപ പോലും മോളികണ്ണമാലി ചേച്ചിക്ക് കൊടുക്കരുത്...

ഈ പ്രശ്നം മുഴുവനായും നമ്മൾ പരിഹരിച്ചിട്ടുണ്ട്......

നിങ്ങളുടെ തെറ്റിദ്ധാരണകളെ തിരുത്തൻ ഈ കണ്ടുമുട്ടൽ കൊണ്ട് സാധിക്കും

ശ്വാസകോശ രോഗം ബാധിച്ച് മൂന്നാഴ്ച മുൻപ് അത്യാസന്ന നിലയിൽ മോളിചേച്ചി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്നു തുടർചികിത്സക്കും ഹോസ്പിറ്റൽ ബില്ലടക്കാനും വഴിയില്ലാതെ നമ്മളെ ബന്ധപ്പെട്ടപ്പോൾ ചികിത്സക്ക് 2 ലക്ഷത്തി 50,000/-രൂപ നൽകിയിരുന്നു

പിന്നീട് സുഖം പ്രാപിച്ചു വീട്ടിൽ എത്തിയപ്പോൾ ഞാൻ കാണാൻ ചെന്നിരുന്നു അന്ന് കരഞ്ഞുകൊണ്ട് എന്റെ കൈപിടിച്ച് പറഞ്ഞത് വീട് ജപ്തി ആവാൻ പോവുകയാണ് ഞാനും മക്കളും മരുമക്കളും പേരക്കുട്ടികളും അടങ്ങുന്ന 10 പേരാണ് എന്റെ കുടുംബം ഈ മാസം 20ന് ലാസ്റ്റ് ഡേറ്റ് ആണ് ഈ മക്കളെയും കൊണ്ട് ഞാൻ എങ്ങോട്ടുപോവും എന്നതായിരുന്നു അന്നെന്റെ കൈ പിടിച്ചു കരഞ്ഞു പറഞ്ഞത്

അല്ലാഹുവിന്റെ അപാരമായ അനുഗ്രഹം

ഈ കുടുംബത്തെയും അവരുടെ പ്രയാസവും നമുക്ക് തീർക്കാൻ സാധിച്ചു

ഇന്ന് മോളിചേച്ചിയുടെ സന്തോഷം കണ്ടില്ലേ

ആ വാക്കുകൾ നിങ്ങൾ കേട്ടില്ലേ

ഇതൊക്കെയാണ് ഈ പ്രവർത്തനത്തിലെ നമ്മുടെ ലാഭം...’.– ഫിറോസ് കുന്നംപറമ്പില്‍ ഫെയ്സ്ബുക്കിൽ കുറിച്ചു.