ഉണ്ണി മുകുന്ദൻ നായകനായി വിഷ്ണു അരവിന്ദ് സംവിധാനം ചെയ്യുന്ന ‘ഗന്ധർവ ജൂനിയർ’ന്റെ പ്രമൊ വിഡിയോ ശ്രദ്ധേയമാകുന്നു. ഉണ്ണി മുകുന്ദന്റെ പിറന്നാളിനോടനുബന്ധിച്ചാണ് വിഡിയോയുടെ റിലീസ്.
പ്രവീൺ പ്രഭാറാമും സുജിൻ സുജാതനും ചേർന്ന് തിരക്കഥ എഴുതുന്നു.പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ഫാന്റസിയും ഹാസ്യവുമാണ് ചിത്രത്തിന്റെ ജോണർ. ഒരു ഗന്ധർവന്റെ ഭൂമിയിലേക്കുള്ള അപ്രതീക്ഷിത വരവ് ഉപകാരവും ഉപദ്രവവും ആവുന്ന നർമ്മ നിമിഷങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. 40 കോടിയാണ് സിനിമയുടെ ബജറ്റ്.
ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിൻ കെ. വർക്കിയും പ്രശോഭ് കൃഷ്ണയും ചേർന്നാണ് ഗന്ധർവ ജൂനിയർ നിർമിക്കുന്നത്. സംഗീതം – ജേക്സ് ബിജോയ്. എഡിറ്റിങ് – അപ്പു ഭട്ടതിരി, ക്രിസ്റ്റി സെബാസ്റ്റ്യൻ, വിഎഫ്എക്സ് – മൈൻഡ്സ്റ്റൈൻ സ്റ്റുഡിയോസ്. ഛായാഗ്രഹണം – ചന്ദ്രു സെൽവരാജ്.