രഞ്ജിത്ത് സജീവ്, ദിലീഷ് പോത്തൻ, സണ്ണി വെയിൻ, സിദ്ദിഖ്, ചിന്നു ചാന്ദ്നി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സംജാദ് സംവിധാനം ചെയ്യുന്ന ‘ഗോളം’ സിനിമയുടെ ട്രെയിലർ എത്തി.
ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസിന് വേണ്ടി ആനും സജീവുമാണ് ഗോളം നിർമ്മിക്കുന്നത്. പ്രവീൺ വിശ്വനാഥും സംജാദുമാണ് ഗോളത്തിന്റെ രചന. ഉദയ് രാമചന്ദ്രനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. വിജയ് ഛായാഗ്രഹണം നിർവഹിക്കുന്നു. 2024 ജൂൺ ഏഴിന് ചിത്രം തിയേറ്ററുകളിലെത്തും.