ADVERTISEMENT

പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടി നടൻ കൃഷ്ണകുമാറിന്റെ മകൾ ഹൻസിക കൃഷ്ണകുമാർ. ഐസിഎസ്ഇ സിലബസിൽ, പ്ലസ് ടുവിന് ഹൻസികയ്ക്ക് ലഭിച്ചത് 78 ശതമാനം മാർക്കാണ്. 92 ശതമാനം മാർക്ക് ആണ് ഇംഗ്ലിഷിന് മാത്രം ഹൻസിക കരസ്ഥമാക്കിയത്. കൊമേഴ്‌സ് ആയിരുന്നു ഐച്ഛിക വിഷയം.

തനിക്കു ടെൻഷൻ ഉണ്ടായിരുന്നുവെന്നും തോൽക്കുമെന്നു പോലും വിചാരിച്ചിരുന്നതായും ഹൻസിക പറയുന്നു. തിരുവനന്തപുരം ഹോളി ഏഞ്ചൽസ് സ്കൂളിലാണ് ഹൻസിക പഠിച്ചത്.

ADVERTISEMENT

ഇത്ര മാർക്ക് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല, പരീക്ഷ എങ്ങനെ എഴുതിയെന്നുപോലും അറിയില്ല. ചിലപ്പോൾ നമ്മൾ പ്രതീക്ഷിച്ച മാർക്കിനേക്കാൾ കുറവാണ് കിട്ടുന്നതെങ്കിൽ ഒരുപാട് വിഷമം വരും. അതിൽ കൂടുതലാണെങ്കിൽ സന്തോഷവും. പരീക്ഷയില്‍ തോൽക്കുമെന്നു പോലും വിചാരിച്ചുവെന്നും യൂ ട്യൂബ് ചാനലിൽ പങ്കുവച്ച വിഡിയോയിൽ ഹൻസിക പറഞ്ഞു.



ADVERTISEMENT
ADVERTISEMENT
ADVERTISEMENT