Monday 20 March 2023 02:20 PM IST : By സ്വന്തം ലേഖകൻ

ബിബിൻ ജോർജും ബാബുരാജും ഒന്നിക്കുന്ന ‘ഐ സി യു’: ‘താന്തോന്നി’യുടെ സംവിധായകൻ ജോർജ് വർഗീസ് വീണ്ടും

bibin

ബിബിൻ ജോർജും ബാബുരാജും പ്രധാന കഥാപാത്രങ്ങളാകുന്ന ‘ഐ സി യു’ വരുന്നു. താന്തോന്നിക്ക് ശേഷം ജോർജ് വർഗീസ് സംവിധാനം ചെയ്യുന്ന ഈ സസ്പെൻസ് ത്രില്ലറിന്റെ ഫസ്റ്റ് ലുക്ക് പൃഥ്വിരാജ് തന്റെ സോഷ്യൽ മീഡിയ പേജിൽ റിലീസ് ചെയ്തു.

മിനി സ്റ്റുഡിയോ ആണ് നിർമാണം. സന്തോഷ് കുമാറിന്റേതാണ് കഥ ,തിരക്കഥ,സംഭാഷണം. വിസ്മയ ആണ് ചിത്രത്തിലെ നായിക.

മുരളി ഗോപി,ശ്രീകാന്ത് മുരളി,മീര വാസുദേവ്,എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ.