ADVERTISEMENT

സാരി ലുക്കിലുള്ള തന്റെ മനോഹരമായ ചിത്രങ്ങൾ പങ്കുവച്ച് നടൻ കൃഷ്ണകുമാറിന്റെ മകളും നടിയുമായ ഇഷാനി കൃഷ്ണ. തൂവെള്ള സാരിയില്‍ അതിമനോഹരിയായാണ് താരം ചിത്രങ്ങളിൽ. അമ്മ സിന്ദു കൃഷ്ണ തന്നെ അണിയിച്ചൊരുക്കുന്നതും സാരി ധരിക്കാൻ സഹായിക്കുന്നതുമായ വിഡിയോ യൂട്യൂബിൽ ഇഷാനി പങ്കുവച്ചിട്ടുണ്ട്.

കൂട്ടുകാരിയുടെ വിവാഹത്തിനാണ് ഇഷാനി സാരി ലുക്കിൽ എത്തിയത്. വിവാഹ നിമിഷങ്ങളും കൂട്ടുകാർക്കൊപ്പമുള്ള ഒത്തുകൂടലും വിഡിയോയിൽ കാണാം.

ADVERTISEMENT

മമ്മൂട്ടി നായകനായി എത്തി 2021ൽ റിലീസ് ചെയ്ത ‘വൺ’ എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്കെത്തിയ ഇഷാനി സമൂഹമാധ്യമങ്ങളിൽ ഏറെ ഫോളോവേഴ്സ് ഉള്ളയാളാണ്.

ADVERTISEMENT
ADVERTISEMENT