മലയാളത്തിന്റെ സൂപ്പർതാരം സുരേഷ് ഗോപി ‘സാമജവരഗമനാ’ എന്ന തെലുങ്ക് ഗാനം ആലപിക്കുന്നതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ, സുരേഷ്ഗോപിയുടെ പാട്ട് അനുകരിച്ച് ചിരിക്കാഴ്ചയൊരുക്കിയിരിക്കുകയാണ് പ്രിയതാരം ജയറാം.
ഇന്‍സ്റ്റഗ്രാമിൽ ‘ജസ്റ്റ് ഫോർ ഫൺ’ എന്ന കുറിപ്പോടെയാണ് ജയറാം വിഡിയോ പങ്കുവച്ചത്. സുരേഷ് ഗോപിയെ ടാഗ് ചെയ്തുകൊണ്ടായിരുന്നു പോസ്റ്റ്. സുരേഷ്ഗോപിയും വിഡിയോ കണ്ട് കമന്റുമായി എത്തി. പൊട്ടിച്ചിരിക്കുന്ന ഇമോജികളായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇരുവരും തമ്മിലുള്ള സൗഹൃദമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നായിരുന്നു വിഡിയോയ്ക്ക് ലഭിക്കുന്ന കൂടുതൽ പ്രതികരണങ്ങളും.
ഒരു ടെലിവിഷൻ പരിപാടിക്കിടെയാണ് ‘അല വൈകുണ്ഡപുരമുലോ’ എന്ന തെലുങ്ക് ചിത്രത്തിലെ ‘സാമജവരഗമനാ’ എന്ന ഗാനം സുരേഷ് ഗോപി പാടിയത്.