കുടുംബത്തിനൊപ്പമുള്ള തന്റെ മനോഹരമായ ചില ചിത്രങ്ങൾ പങ്കുവച്ച് സംവിധായകൻ ജീത്തു ജോസഫ്. ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത സമയത്തുള്ള ഫോട്ടോയാണിത്. ചുവപ്പ് വസ്ത്രങ്ങളാണ് ജീത്തുവിന്റെ ഭാര്യയും മക്കളും അണിഞ്ഞിരിക്കുന്നത്. ലിന്റ ജീത്തു എന്നാണ് ഭാര്യയുടെ പേര്. കാത്തി ജീത്തു, കാറ്റിന ആൻ ജീത്തു എന്നിങ്ങനെയാണ് മക്കളുടെ പേര്.
അതേ സമയം, നേര്, റാം എന്നീ ചിത്രങ്ങളുടെ തിരക്കിലാണ് ജീത്തു ഇപ്പോൾ. രണ്ടിലും മോഹൻലാലാണ് നായകൻ.
ആസിഫ് അലിയെ നായകനാക്കി സംവിധാനം ചെയ്ത കൂമനാണ് അവസാനമിറങ്ങിയ അദ്ദേഹത്തിന്റെ ചിത്രം.