ADVERTISEMENT

കുച്ചിപ്പുടി അരങ്ങേറ്റത്തിനായി മകളെ വേദിയിലേക്ക് കൈപിടിച്ചു കയറ്റി മലയാളത്തിന്റെ പ്രിയനടി ജോമോൾ.

നടിയും നർത്തകിയുമായ നിരഞ്ജന അനൂപിന്റെ ശിഷ്യയാണ് ജോമോളുടെ മകൾ. അരങ്ങേറ്റത്തിനായി മകളെ വേദിയിലേക്ക് എത്തിക്കുകയും ശേഷം സദസ്സിലുള്ളവരോട് വിശേഷങ്ങള്‍ പറയുകയും ചെയ്യുന്ന ജോമോളുടെ വിഡിയോ ശ്രദ്ധേയമാണ്.

ADVERTISEMENT

മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളിൽ ഒരാളാണ് ജോമോൾ എന്ന ഗൗരി. നിറം, ദീപസ്കംഭം മഹാചര്യം, പഞ്ചാബി ഹൗസ് തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ജോമോൾ ശ്രദ്ധ നേടിയത്.

2002 ലാണ് ജോമോൾ വിവാഹിതായായത്. ഇവർക്കു രണ്ടു പെൺകുട്ടികളാണ്.

ADVERTISEMENT



ADVERTISEMENT
ADVERTISEMENT