‘ചിന്താമണി കൊലക്കേസ്’നു ശേഷം സുരേഷ് ഗോപി വീണ്ടും വക്കീല്‍ വേഷത്തിലെത്തുന്ന ‘ജെ.എസ്.കെ’യുടെ രണ്ടാംഘട്ട ചിത്രീകരണം തൃശൂരിൽ ആരംഭിച്ചു. അനുപമ പരമേശ്വരന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ ഡേവിഡ് ആബേൽ ഡൊണോവൻ എന്ന എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്.
പ്രവീൺ നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍. മാധവ് സുരേഷ്, ശ്രുതി രാമചന്ദൻ, ദിവ്യ പിള്ള, അസ്‌കർ അലി, ബൈജു സന്തോഷ്, യദു കൃഷ്ണൻ, രജത് മേനോൻ, അഭിഷേക് രവീന്ദ്രൻ, കോട്ടയം രമേശ്, ജയൻ ചേർത്തല എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. ഛായാഗ്രഹണം രണ ദിവേ നിർവഹിക്കുന്നു. ജയ് വിഷ്ണുവാണ് കോ റൈറ്റര്‍.