ADVERTISEMENT

സോഷ്യൽ മീഡിയയിൽ നിന്ന് ഇടവേള എടുക്കുന്നുവെന്ന് ബോളിവുഡ് താരം കജോൾ. ഇൻസ്റ്റഗ്രാമിൽ സജീവമായിരുന്നു താരം. ‘ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷണം നേരിടുന്നു. ഒരിടവേള അനിവാര്യമാണ്’ ഇൻസ്റ്റയിലെ എല്ലാ പോസ്റ്റുകളും നീക്കം ചെയ്തതിനുശേഷം കജോൾ സോഷ്യൽ മീഡിയയിൽ കുറിച്ചു.

രേവതി സംവിധാനം ചെയ്ത ‘സലാം വെങ്കി’യാണ് അടുത്തിടെ കജോളിന്റെ ചിത്രം.

ADVERTISEMENT

അജയ് ദേവ്ഗൺ ആണ് കജോളിന്റെ ഭർത്താവ്. 1999 ലാണ് ഇരുവരും വിവാഹിതരാകുന്നത്. നൈസ, യുഗ് എന്നിവരാണ് മക്കൾ.

ADVERTISEMENT
ADVERTISEMENT